
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മെയ് 21നകം കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് പഠന റിപ്പോർട്ട്. സിങ്കപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈനിലെ ഗവേഷകരാണ് പഠന റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. മേയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ പുതിയ രോഗികളുടെ എണ്ണത്തിൽ 97% കുറവുണ്ടാകും. മേയ് 31 ആകുമ്പോഴേക്കും അത് 99 ശതമാനത്തിലെത്തും.

ജൂലൈ 25ന് പുതിയ രോഗികൾ രാജ്യത്ത് ഇല്ലാതാകുന്ന, 100% രോഗവ്യാപനമില്ലായ്മ എന്ന നിലയിലേക്ക് ഇന്ത്യയെത്തുമെന്നും എസ്.യു.ടി.ഡി വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള രോഗബാധ സംശയിക്കുന്നവർ, രോഗം ബാധിച്ചവർ, രോഗവിമുക്തരായവർ തുടങ്ങിയ വിവരങ്ങൾക്കൊപ്പം കൊറോണ വൈറസിന്‍റെ ജീവിത ചക്രത്തിന്‍റെ വിവരങ്ങളും ശേഖരിച്ച് നിർമിതബുദ്ധിയുടെ സഹായത്തോടെ അപഗ്രഥിച്ചാണ് ഗവേഷകർ ഈയൊരു നിഗമനത്തിലെത്തിയത്.
