
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും കൊവിഡ് 1000 കടന്നു. ഇന്ന് സംസ്ഥാനത്ത് 1078 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 16,110 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് സ്ഥിരീകരിച്ചതില്‍ 798 പേര്‍ സമ്പര്‍ക്ക രോഗബാധിതരാണ്. ഇതില്‍ 65 പേരുടെ ഉറവിടം അറിയില്ല.
104 പേര്‍ വിദേശത്തുനിന്നും 115 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 432 പേര്‍ രോഗമുക്തി നേടി. ഇന്ന് അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടൈ 22,433 സാംപിളുകള്‍ പരിശോധിച്ചു. നിലവില്‍ 9,204 കൊറോണ രോഗികളുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം-222(100 സമ്പര്‍ക്കം)
കൊല്ലം-106
എറണാകുളം-100(94 സമ്പര്‍ക്കം)
മലപ്പുറം-89
തൃശൂര്‍-83
ആലപ്പ-82
കോട്ടയം-80
കോഴിക്കോട്-67
ഇടുക്കി-63
കണ്ണൂര്‍-51
പാലക്കാട്-51
കാസര്‍കോട്-47
വയനാട്-10.
നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്: തിരുവനന്തപുരം-60, കൊല്ലം-31, ആലപ്പുഴ-39, കോട്ടയം-25 ഇടുക്കി-22, എറണാകുളം-95, തൃശ്ശൂര്‍-21, പാലക്കാട്- 45, മലപ്പുറം-30 കോഴിക്കോട്- 16, വയനാട്-5 കണ്ണൂര്‍-7, കാസര്‍കോട്-36.
കഴിഞ്ഞ 24 മണിക്കൂറിൽ 22,433 സാംപിളുകൾ പരിശോധിച്ചു. 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9354 പേർ ആശുപത്രികളിലാണ്. ഇന്ന് 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിൽ ഉള്ളത് 9458 പേർ. ഇതുവരെ ആകെ 3,28,940 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 9159 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്‍റെ ഭാഗമായി 1,07,066 സാംപിളുകൾ ശേഖരിച്ചു. ഇതില്‍ 1,0,2687 സാമ്പിള്‍ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.
