ഒരു ദിവസം ആയിരം കടന്ന് കേരളത്തില്‍ കോവിഡ് രോഗികള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1038 പേര്‍ക്ക്; 785 പേർക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; കാസര്‍കോട് 101 പേർ

  • Post category:local news / news
  • Reading time:1 min read
You are currently viewing ഒരു ദിവസം ആയിരം കടന്ന് കേരളത്തില്‍ കോവിഡ് രോഗികള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1038 പേര്‍ക്ക്; 785 പേർക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; കാസര്‍കോട് 101 പേർ

ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. സംസ്ഥാനത്ത് ഇത് വരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നത്തേത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 842 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇവരിൽ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേർക്കും വിദേശത്ത് നിന്നെത്തിയ 87 പേർക്ക് രോഗബാധ സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കിയിലെ 75 വയസുകാരനായ നാരായണനാണ് മരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 15032 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി.

തിരുവനന്തപുരം-226
കൊല്ലം-133(116 സമ്പര്‍ക്കം)
പത്തനംതിട്ട-49
ആലപ്പുഴ-120
ഇടുക്കി-43
കോട്ടയം-59
എറണാകുളം-92
തൃശൂര്‍-56
പാലക്കാട്-34
മലപ്പുറം-61
കോഴിക്കോട്-25
വയനാട്-4
കണ്ണൂര്‍-43
കാസര്‍കോട്-101 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

തിരുവനന്തപുരം 9 , കൊല്ലം 13 , പത്തനംതിട്ട 38 , ആലപ്പുഴ 19 , ഇടുക്കി 1 , കോട്ടയം 12 , എറണാകുളം 18 , തൃശൂര്‍ 33 , പാലക്കാട് 15 , മലപ്പുറം 52, കോഴിക്കോട് 14 , വയനാട് 4, കാസര്‍കോട് 43 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍.

സംസ്ഥാനത്ത് ഇതുവരെ 397 ഹോട്ട്‌സ്‌പോട്ടുകളായി. 8818 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 53 പേര്‍ ഐ.സി.യുവിലാണ്. ഒന്‍പത് പേര്‍ വെന്റിലേറ്ററിലും. 1164 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 3,18,646 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചതിൽ 8320 എണ്ണത്തിന്‍റെ ഫലം വരാനുണ്ട്. സെന്റിനൽസ് സർവൈലൻസിന്‍റെ ഭാഗമായി 1,03,955 സാമ്പിളുകളെടുത്തു ഇതിൽ 99,495 എണ്ണം നെഗറ്റീവായി.

https://www.facebook.com/CMOKerala/videos/918537541986095/
0Shares