കോവിഡ്; കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ്; കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു

കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ വെച്ച് മരിച്ചു. പാനൂര്‍ നഗരസഭയില്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്‍റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ് (28) ആണ് മരിച്ചത്.

മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ വെച്ചു ശനിയാഴച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഷബ് നാസിന്‍റെ വിവാഹം. മാര്‍ച്ച് 10 നായിരുന്നു സൗദിയിലെക്ക് തിരിച്ചു പോയത്. ഭാര്യ: സഹോദരങ്ങള്‍: ഷബീര്‍, ശബാന.

0Shares