താന്‍ കാരണം കൂടുതല്‍പേര്‍ക്ക് രോഗം പടരുമെന്ന് ഭയം; കോവിഡ് ബാധിതയായ നഴ്സ് ആത്മഹത്യ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing താന്‍ കാരണം കൂടുതല്‍പേര്‍ക്ക് രോഗം പടരുമെന്ന് ഭയം; കോവിഡ് ബാധിതയായ നഴ്സ് ആത്മഹത്യ ചെയ്തു

ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിതയായ നഴ്‌സ് ജീവനൊടുക്കി. ലോംബാര്‍ഡ് സാന്‍ ജെറാര്‍ഡോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സായിരുന്ന ഡാനിയേല ട്രേസി(34)യാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.

താന്‍ കാരണം കൂടുതല്‍പേര്‍ക്ക് രോഗം പടര്‍ന്നേക്കുമെന്ന ഭയത്താലാണ് നഴ്‌സ് ജീവനൊടുക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡാനിയേല കഴിഞ്ഞദിവസങ്ങളില്‍ കടുത്ത മാനസികസമ്മര്‍ദം അനുഭവിച്ചിരുന്നതായി ഇറ്റലിയിലെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് നഴ്‌സസ് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

മാര്‍ച്ച് പത്തിനാണ് ഡാനിയേല കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞദിവസം ലണ്ടനിലെ ഒരു ആശുപത്രിയില്‍ കൊറോണ രോഗികളെ പരിചരിച്ചിരുന്ന ഒരു നഴ്‌സും ആത്മഹത്യ ചെയ്തിരുന്നു.

0Shares