കോവിഡ്19 യുടെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രത്തിന് വുഹാനിലെ വൈറസുമായി സാമ്യം

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ്19 യുടെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രത്തിന് വുഹാനിലെ വൈറസുമായി സാമ്യം

കൊറോണ വൈറസിന്‍റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ട് രാജ്യത്തെ ശാസ്ത്രജ്ഞര്‍. ട്രാന്‍സ്മിഷന്‍ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ് ഉപയോഗിച്ച്‌ പകര്‍ത്തിയ ചിത്രം ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുണെ ICMR NIV യിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ചിത്രം പകര്‍ത്തിയത്. വുഹാനിലെ വൈറസുമായി 99.98 % ഈ വൈറസിന് ചേര്‍ച്ചയുള്ളതായും കണ്ടെത്തിയിരുന്നു. കൊറോണ വൈറസിന്‍റെ രൂപത്തോട് വളരെയധികം സാദൃശ്യവുമുണ്ട് ഇന്ത്യയില്‍ കണ്ടെത്തിയ വൈറസിനും.

നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പുണെയിലെ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപി വിഭാഗം തലവന്‍ അതാനു ബസു എന്നിവരടങ്ങിയ സംഘമാണ് ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപിക് ഇമേജ് വിശദീകരിക്കുന്ന പ്രബന്ധം രചിച്ചത്. ജനുവരി 30ന് കേരളത്തിലാണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്.

ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ തൊണ്ടയില്‍ നിന്ന് സ്രവമെടുത്ത് പുണെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചിരുന്നു. കോവിഡ് 19 രോഗത്തിനു കാരണമായ സാര്‍സ് കോവ്2 വൈറസിന്‍റെ ജീന്‍ സീക്വന്‍സിങ്ങ് കേരളത്തില്‍ നിന്നുള്ള ഈ സാംപിളുകള്‍ ഉപയോഗിച്ചാണ് ആദ്യമായി ഇന്ത്യയില്‍ നടത്തിയത്.

0Shares