
കോവിഡ് യാത്രാവിലക്ക് അവഗണിച്ച് കാട്ടുപാതയിലൂടെ തേനിയിലേക്ക് പോയവര്‍ കാട്ടുതീയില്‍പ്പെട്ടു. ഇടുക്കി പൂപ്പാറയില്‍ നിന്ന് തേനിയിലേക്ക് പോയവരാണ് കാട്ടുതീയില്‍ അകപ്പെട്ടത്. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് കാട്ടുവഴിയിലൂടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തമിഴ്നാട്ടിലേക്ക് പോയത്.

ഇവര്‍ ഇടുക്കിയിലെ തേയിലത്തോട്ടം തൊഴിലാളികളാണ്. അപടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ പോലീസും അഗ്‌നിശമന സേനയും കാട്ടിനുള്ളില്‍ തിരച്ചില്‍ തുടരുകയാണ്. തീയിലകപ്പെട്ട കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഫോണിലൂടെ വിവരം ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുയായിരുന്നു. രണ്ട് പേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
