
കാസർകോട്: ഇന്ന് ജില്ലയില്‍ 231 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്ന് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 85 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

അതേസമയം, വീടുകളില്‍ 4497 പേരും സ്ഥാപനങ്ങളില്‍ 1035 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5532 പേരാണ്. പുതിയതായി 488 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1504 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 969 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 386 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
118 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 58പേരെ ഡിസ്ചാര്‍ജ് ചെയ്തു. 4525 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 527 പേര്‍ വിദേശത്ത് നിന്നെത്തിയവരും 380 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3618 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 3208 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 33 ആയി.
