
സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 815 പേര്‍ രോഗമുക്തി നേടി. ഇതില്‍ 40 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശത്തുനിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു.
15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥനത്ത് 506 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്.
തിരുവനന്തപുരം-205
എറണാകുളം-106
ആലപ്പുഴ-101
മലപ്പുറം-85
തൃശൂര്‍-85
കാസര്‍കോട്-66
കൊല്ലം-57
കാസര്‍കോട്-37
പത്തനംതിട്ട-36
കോട്ടയം-35
കോഴിക്കോട്-33
വയനാട്-31
ഇടുക്കി-26. എന്നിങ്ങിനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

ഇന്ന് നെഗറ്റീവ് ആയവരുടെ കണക്കുകള്‍ ഇങ്ങിനെയാണ്: തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശ്ശൂര്‍ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണൂര്‍ 25, കാസര്‍കോട് 50.
അവസാന 24 മണിക്കൂറിനിടെ 19343 സാമ്പിളുകള്‍ പരിശോധിച്ചു. നിലവില്‍ 145234 പേര്‍ നിരീക്ഷണത്തിലുണ്ട്. 10779 പേര്‍ ആശുപത്രിയിലുണ്ട്. 1115 പേരെ ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11484 പേര്‍ ചികിത്സയില്‍ ഉണ്ട്. ആകെ 4.29 ലക്ഷം സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 3926 ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 127233 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 1254 എണ്ണം നെഗറ്റീവായി.
