സംസ്ഥാനത്ത് ഇന്ന് 6394 പേർക്ക് കോവിഡ്; കാസർകോട് 77; രോഗവിമുക്തി 5110; മരണങ്ങള്‍ 25

  • Post category:local news / news
  • Reading time:2 mins read
You are currently viewing സംസ്ഥാനത്ത് ഇന്ന്  6394 പേർക്ക് കോവിഡ്; കാസർകോട് 77; രോഗവിമുക്തി  5110; മരണങ്ങള്‍ 25

കേരളത്തിൽ ബുധനാഴ്ച 6394 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂർ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂർ 219, വയനാട് 210, കാസർകോട് 77 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

യു.കെ.യിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 43 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,891 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 82,24,781 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3209 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 69 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5723 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 551 പേരുടെ സമ്പർക്ക ഉടവിടം വ്യക്തമല്ല. എറണാകുളം 990, കോഴിക്കോട് 682, പത്തനംതിട്ട 595, കോട്ടയം 516, കൊല്ലം 544, തൃശൂർ 495, ആലപ്പുഴ 434, മലപ്പുറം 407, തിരുവനന്തപുരം 263, ഇടുക്കി 264, പാലക്കാട് 105, കണ്ണൂർ 156, വയനാട് 202, കാസർകോട് 70 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

51 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂർ 6 വീതം, തൃശൂർ, പാലക്കാട്, കാസർകോട് 3 വീതം, കൊല്ലം, ഇടുക്കി 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 355, കൊല്ലം 285, പത്തനംതിട്ട 173, ആലപ്പുഴ 379, കോട്ടയം 736, ഇടുക്കി 125, എറണാകുളം 946, തൃശൂർ 542, പാലക്കാട് 153, മലപ്പുറം 421, കോഴിക്കോട് 585, വയനാട് 110, കണ്ണൂർ 260, കാസർകോട് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,057 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,22,421 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,085 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,80,947 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 11,138 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1352 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ട് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുറ്റൂർ (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 13), പാലക്കാട് ജില്ലയിലെ ഷൊർണൂർ (5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 446 ഹോട്ട് സ്പോട്ടുകളാണുള്ളത്.

0Shares