
തൃശൂർ പൂരം പ്രദർശനം നടത്തുന്ന പ്രദേശത്തെ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാപാരികൾക്കും തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേരിൽ രോഗം കണ്ടെത്തിയത്.

ഇതോടെ പൂരം പ്രദർശനം പൂരം കഴിയുന്നത് വരെ നിർത്തി വയ്ക്കാൻ തീരുമാനിച്ചു. ഇത്തവണ വെടിക്കെട്ട് കാണാനും പൊതുജനങ്ങൾക്ക് അനുമതി നൽകേണ്ടെന്ന് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും ചേർന്ന് തീരുമാനിച്ചു. പൊതുജനത്തെ റൗണ്ടിൽ നിന്ന് പൂർണമായും ഒഴിവാക്കാനും തീരുമാനമായി.
