തിരുവനന്തപുരത്തെ കോവിഡ് വ്യാപനം; പ്രതിരോധപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരത്തെ കോവിഡ് വ്യാപനം; പ്രതിരോധപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നടപടി തുടങ്ങിയതായി കടംകപള്ളി സുരേന്ദ്രന്‍. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ കണ്ടെത്തും.

പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും സഹകരണം – ദേവസ്വം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. 24 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാണു ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മിക്കവയും നൂറോളം പേരെ താമസിപ്പിക്കാന്‍ ശേഷിയുള്ളവയാണ്.

രോഗം വ്യാപിക്കുന്നതോടെ കൂടുതല്‍ പേരെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റേണ്ടിവരും. ഇത് മുന്നില്‍ക്കണ്ടാണ് മൂന്നുറോളം പേരെ ഉള്‍ക്കൊള്ളാവുന്ന സിഎഫ്എല്‍ടിസികള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

0Shares