
കോവിഡ് ബാധിച്ച കാസര്‍കോട് ജില്ലയിലെ ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിനിയായ നഫീസ(75) കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു. കാസര്‍കോട് ജി്ല്ലയില്‍ ആദ്യമായാമ് ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. ജൂണ്‍ 19 ന് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ഇവരുടെ മകന്‍ 16 ദിവസത്തെ സ്ഥാപന നിരീക്ഷണത്തിനുശേഷം വീട്ടിലേക്ക് മടങ്ങുകയും അവിടെ താമസമാരംഭിക്കുകയുമായിരുന്നു .

കൂടാതെ മീഞ്ചയില്‍ കോവിഡ് സ്ഥിരീകരിച്ച ആളുടെ പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഒരാള്‍ ജൂലൈഏഴിന് നഫീസയുടെവീട് സന്ദര്‍ശിച്ചിരുന്നു. .അന്നേദിവസംതന്നെ നഫീസക്കും മകന്‍റെഭാര്യക്കും പനി,ജലദോഷം,എന്നീ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്തു.പിറ്റേദിവസം തന്നെ ഇവര്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ പോവുകയും സ്രവ പരിശോധന നടത്തി വീട്ടിലേക്കു മടങ്ങുകയും ചെയ്തതാണ്.
ജൂലൈ10 ന് നഫീസയുടെ മകന്‍റെ ഭാര്യക്കു പനിയും ജലദോഷവും കൂടിയതിനെ തുടര്‍ന്ന് മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. ആശുപത്രിയില്‍ മകന്‍റെ ഭാര്യയുടെ കൂട്ടിരിപ്പുക്കാരിയായി നഫീസ കൂടെയുണ്ടായിരുന്നു .
ജൂലൈ 11 ന് നഫീസക്കും മകന്‍റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. അന്ന്തന്നെ രണ്ടുപേരേയും കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികിത്സയ്ക്കായിപ്രവേശിപ്പിച്ചു. ഗുരുതരശ്വാസകോശരോഗവും കടുത്ത പ്രമേഹരോഗബാധിതയുമായ നഫീസക്കു ജൂലൈ15 ന് ശ്വാസകോശ സംബന്ധമായ രോഗംമൂര്‍ച്ഛിക്കുകയും വിദഗ്ധചികിത്സക്കായി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. അന്ന്്മുതല്‍ കൃത്രിമ ഓക്‌സിജന്‍റെ സഹായത്തോടെയായിരുന്നു ഇവര്‍ക്ക് ചികിത്സ നല്‍കിയിരുന്നത്.
ജൂലൈ17 ന് വൈകുന്നേരം 6.30ന് ഇവരുടെ ആരോഗ്യ സ്ഥിതി വഷളാവുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. അന്ന് രാത്രി 0.30 നുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് രാത്രി 10.45ന് രോഗിമരണപ്പെടുകയുമായിരുന്നു. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിലെ എട്ട് പേര്‍ക്കും അയല്‍വാസിയായ ഒരാള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് ഡി. എം. ഒ ഡോ. എ. വി രാംദാസ് അറിയിച്ചു.
