
കാസർകോട്: കോവിഡ് 19 ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഫരിസ്ത ക്രിയേഷൻസിന്‍റെ ബാനറിൽ ആരോഗ്യ പ്രവർത്തകരും ,ചെങ്കള ഏഴാം വാർഡ് ജാഗ്രതാ സമിതി, പൈക്കയിലെ ഒരു കൂട്ടം ചെറുപ്പക്കാരും ചേർന്ന് ചിത്രീകരിച്ച ‘ദി എൻഡ് ഓഫ് റിമൈഡർ ‘എന്ന ഹ്രസ്വ ചിത്രം ജില്ലാ കളക്ടർ ഡോ. സജിത്ത് ബാബു റിലീസ് ചെയ്തു.
യുവാക്കൾക്കിടയിലെ അശ്രദ്ധയും അജാഗ്രതയും കാരണം പ്രായമായ സ്വന്തം പിതാവിന് കോവിഡ് പകർത്തുകയും അദ്ദേഹം മരണപ്പെടുകയും ചെയ്യുന്ന ഈ ഹ്രസ്വ ചിത്രം ടീം ബഹ്‌റൈൻ ആണ് ചിത്രീകരിച്ചത്.
ഷാഫി പൈക്ക ആണ് സംവിധായകൻ. തിരക്കഥ ബി.സി.കുമാരൻ, മനാഫ് പൈക്ക, ആശയം ഹെൽത്ത് സൂപ്പർവൈസർ ബി.അഷറഫ്, സംയോജനം ഷാഫിചൂരിപ്പള്ളം എന്നിവരാണ്.

കോവിഡ് മരണങ്ങൾ കൂടി വരുന്ന ഈ കാലയളവിൽ ഈ ഫിലിം ജനങ്ങൾക്ക് ഏറെ സഹായകരമാവുമെന്ന് ജില്ലാ കളക്ടർ പ്രത്യാശ പ്രകടിപ്പിച്ചു. കളക്ടറേറ്റ് കോൻഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഷാഫി ചൂരിപ്പള്ളം അധ്യക്ഷം വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി.അഷറഫ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ് രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹാസിഫ്, ജെ. പി. എച്ച്എൻ. ആശാമോൾ, സംവിധായകൻ ഷാഫിപൈക്ക, ബി.സി കുമാരൻ, മസൂദ് ബോവിക്കാനം, മാധവൻ നമ്പ്യാർ, പ്രിയ സിസ്റ്റർ, ഗഫൂർ ബോവിക്കാനം. ബി.രാധാകൃഷ്ണനായക്ക്, ഖയ്യും പൈക്ക, ശബാബ് പൈക്ക, അറഫാത്ത്പൈക്ക തുടങ്ങിയവർ പ്രസംഗിച്ചു.
