കാസര്‍കോട് ചെ​ങ്ക​ള​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​യും കൂ​ടി​യേ​ക്കാ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി; വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ് ബാധിച്ച സംഭവത്തില്‍ ഗൃഹനാഥനെതിരെ കേസെടുത്തു

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് ചെ​ങ്ക​ള​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​യും കൂ​ടി​യേ​ക്കാ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി; വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ് ബാധിച്ച സംഭവത്തില്‍ ഗൃഹനാഥനെതിരെ കേസെടുത്തു

കാസര്‍കോട് ജില്ലയിലെ ചെ​ങ്ക​ള​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​യും കൂ​ടി​യേ​ക്കാ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. നി​ല​വി​ൽ ഇ​വി​ടെ കോ​വി​ഡ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണമെന്നും മ​ന്ത്രി മുന്നറിയിപ്പ് നല്കി.

പൊ​തു​പ​രി​പാ​ടി​ക​ൾ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്ത​ണം. ചെ​ങ്ക​ള​യി​ൽ ചി​ല​യി​ട​ങ്ങ​ളിൽ ചി​ല​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​കാ​ൻ മ​ടി​ക്കു​ന്നു​ണ്ട്. അ​ത് പ​രി​ശോ​ധി​ക്കും. ജി​ല്ലാ​ഭ​ര​ണ​കൂ​ടം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. അതേസമയം ചെങ്കള ഗ്രാമപ്പഞ്ചായത്തിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വധുവിന്‍റെ പിതാവ് അബ്ദുൾ ഖാദറിന്‍റെ പേരിൽ കേസെടുത്തു.

പകർച്ചവ്യാധി നിയന്ത്രണ നിയമത്തിലെ അഞ്ചാം ഉപവകുപ്പനുസരിച്ചാണ് കേസെടുത്തത്. ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇയാളിൽനിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമായതായും പനിയുണ്ടായിട്ടും അത് മറച്ചുവെച്ചെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ജൂലായ് 17-നാണ് വിവാഹം നടന്നത്. 150-ലധികം ആളുകൾ ചടങ്ങിൽ പങ്കെടുത്തു. വരന്‍റെ വീടും ഇതേ പഞ്ചായത്തിലാണ്. രോഗം പകർന്നവരിൽ 10 പേർ വരന്‍റെ വീട്ടുകാരുടെ ഭാഗത്തുനിന്നെത്തിയവരാണ്. ദിവസങ്ങൾക്കു മുൻപ് ഈ പഞ്ചായത്തിലെ ഒരു കരാറുകാരൻ മരിച്ചിരുന്നു. അന്ന് ഈ വീട്ടിലെത്തിയവരും ഇവരുടെ സമ്പർക്കത്തിലുള്ളവരുമുൾപ്പെടെ 50-ലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

യാതൊരു നിയന്ത്രണവുമില്ലാതെ ആളുകൾ മരണവീട്ടിലും കല്യാണവീട്ടിലും എത്തുകയാണെന്നും എത്ര ബോധവത്കരിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്നും കളക്ടറും ഡി.എം.ഒ.യും പറയുന്നു. ഈ രണ്ട് വീടുകളും ഒരോ കണ്ടെയ്ൻമെന്റ് മേഖലകളാക്കിയിരിക്കുകയാണ്.

0Shares