ബ്രിട്ടനില്‍ ചാള്‍സ് രാജകുമാരന് കോവിഡ് 19:ആരോഗ്യ നില തൃപ്തികരം

  • Post category:news
  • Reading time:1 min read
You are currently viewing ബ്രിട്ടനില്‍ ചാള്‍സ് രാജകുമാരന് കോവിഡ് 19:ആരോഗ്യ നില തൃപ്തികരം

ബ്രിട്ടിഷ് രാജകുടുംബാംഗം ചാൾസ് രാജകുമാരന് കോവിഡ് 19 സ്ഥിരീകരിച്ചു. 71കാരനായ രാജകുമാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ചാള്‍സ് രാജകുമാരന്‍റെ ഭാര്യ കാമിലയും കൊറോണ വൈറസ് ബാധ പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാമിലയുടെ ഫലം നെഗറ്റീവാണ്.

ചാള്‍സ് രാജകുമാരനും കാമിലയും നിലവില്‍ സ്‌കോട്ട്‌ലാന്‍ഡിലെ വസതിയില്‍ സെല്‍ഫ് ഐസൊലേഷനിലാണുള്ളത്. നേരത്തെ കൊട്ടാരം ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്ന് മാറ്റിയിരുന്നു.

0Shares