ഭരണഘടനാ വിവാദം: മന്ത്രി സജി ചെറിയാന് കുരുക്കാകുന്ന വസ്തുതകള്‍ എന്തൊക്കെ എന്നറിയാം

  • Post category:news
  • Reading time:1 min read
You are currently viewing ഭരണഘടനാ വിവാദം: മന്ത്രി  സജി ചെറിയാന് കുരുക്കാകുന്ന വസ്തുതകള്‍  എന്തൊക്കെ  എന്നറിയാം

ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ചും മറ്റു നിയമങ്ങള്‍ അനുസരിച്ചും ഭരണ നിര്‍വ്വഹണം നടത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രി സജി ചെറിയാന്‍ അധികാരമേറ്റത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിലയിരുത്തലിലാണ് നിയമവൃത്തങ്ങള്‍. സര്‍ക്കാരിനും പാര്‍ട്ടിക്കും തലവേദനയായി .

മന്ത്രിയുടെ പ്രസ്താവന മാറി എന്നതിലുപരി നിരവധിയായ നിയമ പ്രശ്‌നങ്ങളും ഇതോടൊപ്പം ഉടലെടുത്തിരിക്കുന്നു. സജി ചെറിയാന്‍ ജനപ്രതിനിധിയാണ് എന്നുള്ളതും സര്‍ക്കാരിലെ മന്ത്രിയാണ് എന്നുള്ളതിനാലും നിയമപരമായി പ്രസ്താവനകള്‍ക്ക് വളരെയേറെ ഗൗരവ സ്വഭാവം കൈവന്നിരിക്കുന്നു. നിയമപ്രശ്‌നങ്ങള്‍ക്ക് പ്രസ്താവന കാരണമാകും. ഇത്തരത്തിലൊരു പരാമര്‍ശം മന്ത്രി നടത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള ഭരണഘടന എന്നൊക്കെയുള്ള വ്യാഖ്യാനങ്ങള്‍ ഒരു മന്ത്രി നല്‍കിയതിനെയും അത്ഭുതത്തോടെയാണ് പൊതുസമൂഹം നോക്കിക്കാണുന്നത്.

മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ പറയേണ്ടതല്ല സജി ചെറിയാൻ്റെ വായില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. ഭരണ ഘടനയേയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്നതും അവഹേളിക്കുന്നതും നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നതിലും തര്‍ക്കമില്ല. സജി ചെറിയാൻ്റെ വാക്കുകളെ കടമെടുത്താല്‍, ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ആളാണ് മന്ത്രി. ഭരണഘടനയില്‍ വിശ്വാസമില്ലെങ്കില്‍ എങ്ങനെ ജനാധിപത്യസമ്പ്രദായത്തില്‍ ഭരിക്കാനുള്ള അവകാശം കിട്ടുമെന്ന ചോദ്യമാണ് നിയമവിദഗ്ദ്ധര്‍ ഉന്നയിക്കുന്നത്.

ഭരണഘടനയെ അപമാനിക്കുന്നതോ അവഹേളിക്കുന്നതോ ആയ രീതിയില്‍ സംസാരിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. കോടതികള്‍ക്കെതിരായ അതിരൂക്ഷ വിമര്‍ശനവും മന്ത്രിയുടെ പദവിക്ക് യോജിക്കാത്തതാണ്. അത് ക്രമിനല്‍ കോടതി അലക്ഷ്യം സെഷന്‍സ് 2 പ്രകാരം കുറ്റകരവും ക്രിമിനല്‍ കേസെടുക്കാവുന്നതുമാണ്.

ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിലാണ് മന്ത്രി സംസാരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ഭരണ ഘടനയെ മാനിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സജി ചെറിയാനോട് രാജിവെച്ച് ഒഴിയാന്‍ ആവശ്യപ്പെടണമെന്നും പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

0Shares