
വിദേശരാജ്യങ്ങളിൽ ഒക്കെയുള്ള ഒരു ഓമന മൃഗമാണ് ലാമ എന്നുപറയുന്നത്. വളരെ ക്യൂട്ട് ആണ് കാണാൻ വേണ്ടി.ചിലപ്പോൾ ചെമ്മരിയാടിനെ പോലെ തോന്നുന്ന ഒരു മൃഗം കൂടിയാണ് ലാമ. അവിടെയുള്ള ആളുകൾ ഇതിന് വളരെയധികം ഇണക്കിയാണ് വളർത്തുന്നത്.
അതിമനോഹരം എന്ന് പറഞ്ഞാൽ പോരാ. ക്യൂട്ട് മൃഗങ്ങളെ കണ്ടാൽ നമുക്ക് തന്നെ വലിയ ആകാംഷ തോന്നും. ഏകദേശം 20 വർഷമാണ് ഇതിന്‍റെ ആയുസ്സ്. ഇനി പറയാൻ പോകുന്നത് ഒരു കുഞ്ഞു പുലി കുഞ്ഞിനെ പറ്റിയാണ്. അയ്യോ പുലി എന്നോർത്ത് പേടിക്കേണ്ട കാര്യമില്ല.

കുഞ്ഞായ പുലി കുഞ്ഞിനെ കാണുകയാണെങ്കിൽ തീർച്ചയായും ഒരു കുഞ്ഞ് പൂച്ചയുടെ മുഖവും പ്രകൃതവും ആയിരിക്കും ഉണ്ടായിരിക്കുക. വലിയ പുലിയുടെ കണ്ണുകൾക്ക് ഒരു മഞ്ഞ നിറമായിരിക്കും ഉണ്ടായിരിക്കുന്നത്, എന്നാൽ തീരെ കുഞ്ഞ് ആയിട്ടുള്ള പുലി കുഞ്ഞുങ്ങളുടെ കണ്ണുകളുടെ നിറം എന്നുപറയുന്നത് നീലനിറമാണ്.
അതുപോലെ മാൻ കുട്ടികൾ എന്നുപറയുന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു ജീവിയാണ്. ഒരു കുഞ്ഞു മാൻകുട്ടിയെ കാണാൻ എത്ര ഭംഗി ആയിരിക്കുമല്ലേ….? വിദേശരാജ്യങ്ങളിൽ അടക്കം മാൻകുട്ടികളെയും വീട്ടിൽ വളർത്തുന്നുണ്ട്. അതിമനോഹരമായ ഇവയെ പരിചരിക്കുന്നത് മനോഹരം ആയ ജോലി ആണ്.
അതുപോലെ പാണ്ടകളെ പറ്റി പറയാനാണെങ്കിൽ ഒരു പ്രത്യേകത നിറഞ്ഞ ജീവികളാണ് പാണ്ടകൾ എന്നുപറയുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിൽ അവയെ കണ്ടാൽ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരിക്കില്ല.
