
നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയിൽ കെ..കെ.രമ ആർ.എം.പി സ്ഥാനാർത്ഥിയാകും. രമയെ പിന്തുണയ്ക്കുമെന്ന് യു.ഡി.എഫ് അറിയിച്ചു. കെ.കെ.രമ സ്ഥാനാർത്ഥിയാകണം എന്ന കോൺഗ്രസിന്‍റെ ആവശ്യം ആർ.എം.പി അംഗീകരിക്കുകയായിരുന്നു. പ്രഖ്യാപനം നാളെ ഉണ്ടാകും എന്നറിയുന്നു.

നേരത്തെ ആർ.എം.പി സ്ഥാനാർത്ഥി ആയി എൻ.വേണുവിനെ ആയിരുന്നു ഉയർത്തിക്കാട്ടിയിരുന്നതെങ്കിലും കോൺഗ്രസ് കെ.കെ.രമയുടെ സ്ഥാനാർത്ഥിത്വം ശക്തമായി ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസിലെ സീറ്റ് മോഹികളുടെ തള്ളിക്കയറ്റം ഒഴിവാക്കാനും കെ.കെ.രമയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
