കേരളം മടുത്തു; നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇനി കിറ്റെക്സ് തെലങ്കാനയിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കേരളം മടുത്തു; നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇനി കിറ്റെക്സ് തെലങ്കാനയിലേക്ക്

കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് എം.ഡി സാബു എം ജേക്കബ്. നാളെ ഹൈദരാബാദിലെത്തിയായിരിക്കും ചര്‍ച്ച. തെലങ്കാന സർക്കാർ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്‌സ് സംഘം കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്.

നിക്ഷേപം നടത്താൻ മികച്ച സൗകര്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും സാബു ജേക്കബ് അറിയിച്ചു. കോൺഗ്രസ് എം.പി ബെന്നി ബെഹ്നാന്‍റെ പരാതിയിലാണ് കിറ്റെക്സിൽ വിവിധ വകുപ്പുകൾ പരിശാധന നടത്തിയതെന്നായിരുന്നു വ്യവസയമന്ത്രി പി. രാജീവ്‌ പറഞ്ഞത്.

കിറ്റെക്‌സുമായി തെറ്റിയ സർക്കാർ പ്രതിപക്ഷത്തിന്‍റെ കൂടി പിന്തുണ ഉറപ്പിക്കലാണ് ലക്ഷ്യമിടുന്നത്. കിറ്റെക്സിന്‍റെ നടത്തിപ്പിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടെന്ന ആരോപണവുമായി നേരത്തെ കോൺഗ്രസ് പി.ടി തോമസ് എം.എൽ.എയും രംഗത്തെത്തിയിരുന്നു.

0Shares