സ്വന്തം കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തി; പ്രതികള്‍ രണ്ടുപേരും പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing സ്വന്തം കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തി; പ്രതികള്‍ രണ്ടുപേരും പിടിയില്‍

കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ കൊലപ്പെടുത്തി. ആലപ്പുഴ കൈനകരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം വീട്ടമ്മയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്‍റെ ഭാര്യ അനിതയാണ് (32) മരിച്ചത്. മരണം കൊലപാതകമാണെന്ന് കണ്ടെത്തി. പ്രതികളായ പ്രതീഷ്, രചന എന്നിവരെ പോലീസ് പിടികൂടി.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. അനിതയുടെ കാമുകന്‍ മറ്റൊരു കാമുകിയുടെ സഹായത്തോടെയാണ് കൃത്യം നിര്‍വഹിച്ചത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം സിനിമയെ വെല്ലുന്ന രീതിയിലാണെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ 9 ന് രാത്രിയാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്.

യുവതിയെ കൊലപ്പെടുത്തിയ ശേഷം വഞ്ചിയില്‍ കയറ്റി മൃതദേഹം പുഴയിലേക്കെറിയുകയായിരുന്നു. ശനിയാഴ്ച രാത്രി പ്രദേശവാസികളാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം പുഴയില്‍ കണ്ടത്.തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അഞ്ജാത മൃതദേഹമെന്ന നിലയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

0Shares