കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ മാത്രം കിഫ്ബിയിലൂടെ 866 കോടിരൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്: മന്ത്രി ഇ. ചന്ദ്രശേഖരന്‍

  • Post category:local news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ മാത്രം കിഫ്ബിയിലൂടെ 866 കോടിരൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്: മന്ത്രി  ഇ. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ മാത്രം കിഫ്ബിയിലൂടെ 866 കോടിരൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ഭിവൃദ്ധിപ്പെടുത്തല്‍ എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ അനുഭാവപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നത് .ജില്ലയുടെ സമഗ്ര വികസനത്തിനായി കാസര്‍കോട് വികസന പാക്കേജിനായി ഓരോ വര്‍ഷവും 90 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെക്കുന്നത്. കൂട്ടായ പരിശ്രമത്തിന്‍റെ നേട്ടങ്ങളാണ് ഇപ്പോള്‍ കാണുന്ന അതിവേഗ വികസനമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് വികസന പാക്കേജില്‍ 4.98 കോടി രൂപ വകയിരുത്തിയാണ് ബളാന്തോട് ചാമുണ്ഡിക്കുന്ന് ബന്തടുക്ക റോഡ് മെക്കാഡം ടാറിങ്ങാക്കുന്നത്. ബളാന്തോട്, മാച്ചിപ്പള്ളി, പനത്തടി റോഡ് അഭിവൃദ്ധിപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ 60 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇ. പത്മാവതി, എം. നാരായണന്‍, പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഹേമാംബിക, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ എം. സി മാധവന്‍, സി.ആര്‍ രജനി, പി .തമ്പാന്‍, കെ. ഡി. പി സ്‌പെഷല്‍ ഓഫീസര്‍ ഇ. പി രാജ്‌മോഹന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലത അരവിന്ദന്‍, പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഉഷാ രാജു, പ്രീതി സജി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മാധവി രാജന്‍, ബളാന്തോട് ക്ഷീരോല്‍പാദക സംഘം പ്രസിഡന്റ് കെ. എന്‍ സുരേന്ദ്രന്‍ നായര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. വി രാമചന്ദ്രന്‍, കെ .ബി മോഹനചന്ദ്രന്‍, എന്‍. ചന്ദ്രശേഖരന്‍ നായര്‍, കെ. കെ വേണുഗോപാല്‍, എം.ബി ഇബ്രാഹിം, ബാബു പാലാ പറമ്പില്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ജി മോഹനന്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് ഭരണസമിതി അംഗം ജി. ഷാജിലാല്‍ നന്ദിയും പറഞ്ഞു.

0Shares