
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എങ്ങനെയാണ് ജനങ്ങളെ ഒന്നിച്ച് കൊണ്ടു പോകേണ്ടതെന്ന് മോദി പഠിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നതെന്നും മതപരമായി വേർതിരിച്ച് കാണരുതെന്നും ഖാർഗെ പറഞ്ഞു. തനിക്ക് അഞ്ച് കുട്ടികളുണ്ടെന്നും അധ്വാനിച്ചാണ് അവരെ വളർത്തിയതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

തൊഴിലില്ലായ്‌മയാണ് രാജ്യത്തെ പ്രധാന പ്രശ്‌നമെന്നും ഈ വിഷയത്തില്‍ മോദി മിണ്ടുന്നില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രിയും എൻ.ഡി.എ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനമാണ് ഖാർഗെ നടത്തിയത്. 18 വർഷം എം.പിയായിട്ടും രാജീവ് ചന്ദ്രശേഖർ കർണാടകയില്‍ ഒന്നും ചെയ്‌തിട്ടില്ലെന്നും ഖാർഗെ വ്യക്തമാക്കി.
