
കാസർകോട് ജില്ലയിലെ മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളിൽ രാവിലെ 11 മുതൽ 5 വരെ തുറക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു. അതേപോലെ തന്നെ വര്‍ക്ക്ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ടുദിവസമാണ് തുറക്കുക. ഞായര്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കും. രാവിലെ 11 മുതൽ വൈകീട്ട് അഞ്ചു വരെയായിരിക്കും സമയം.

ചൂട് ശക്തമായതിനാൽ ആവശ്യക്കാർക്ക് ഫാന്‍, എയര്‍കണ്ടീഷനുകള്‍ എന്നിവ വാങ്ങാനും ഒരു ദിവസം കടകള്‍ തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. നിലവിൽ രജിസ്ട്രേഡ് ഇലക്ട്രീഷ്യന്മാര്‍ക്ക് വീടുകളില്‍ പോയി ആവശ്യമായ റിപ്പയര്‍ നടത്തുന്നതിന് തടസ്സമുണ്ടാകില്ല. ഫ്ളാറ്റുകളില്‍ കേന്ദ്രീകൃത സംവിധാനമാണ്. അത് റിപ്പയര്‍ ചെയ്യാന്‍ പോകുന്നതിനും അനുമതി നല്‍കും.
