കാസര്‍കോട് കൊറോണ സ്ഥിരീകരിച്ചവരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും; സഹപാഠികളും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ്

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് കൊറോണ സ്ഥിരീകരിച്ചവരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും;  സഹപാഠികളും  നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ്

കേരളത്തിൽ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിക്കപ്പെട്ടതിൽ കാസർകോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും ഉൾപ്പെടുന്നു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാളുടെ മകളാണിത്.

പത്ത് എഫ് ഡിവിഷനില്‍ പഠിക്കുന്ന കുട്ടി പരീക്ഷ എഴുതിയത് പത്ത് എ ക്ലാസിലാണ്. അതിനാല്‍ ഈ ക്ലാസില്‍ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും സഹപാഠികളും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

മാര്‍ച്ച് 18നാണ് കുട്ടിയുടെ പിതാവ് ദുബായില്‍ നിന്ന് എത്തിയത്. പിതാവില്‍ നിന്നാണ് കുട്ടിക്ക് വൈറസ് ബാധ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇന്നലെ മാത്രം കാസർകോട് ജില്ലയിൽ 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

0Shares