
കാസർകോട്: പ്രവാസി സമൂഹത്തിൻ്റെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര- കേരള സർക്കാറിൻ്റെ സമീപനം അനീതിയാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ അവകാശ സമരം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾക്ക് അർഹമായ അനുകൂല്യങ്ങൾ നൽകാൻ ഇരുസർക്കാറുകളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

റെയിൽ വെസീനിയർ സിറ്റിസൻ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, പ്രവാസി പുനരധിവാസം ഉറപ്പാക്കുക, പ്രവാസി കുടിയേറ്റ നിയമം നടപ്പിലാക്കുക, തിരിച്ചുവന്ന പ്രവാസികൾക്ക് ദേശീയ തലത്തിൽ ആരോഗ്യ പദ്ധതി നടപ്പിലാക്കുക, അറുപത് വയസ് കഴിഞ്ഞ പ്രവാസികൾക്ക് ക്ഷേമ പെൻഷൻ അടക്കമുള്ള പദ്ധതികൾ പ്രാവർത്തികമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. ജില്ലാപ്രസിഡണ്ട് എ.പി ഉമ്മർ അധ്യക്ഷത വഹിച്ചു.
എ.ബി.ശാഫി, ടി.എം ഇഖ്ബാൽ, കാപ്പിൽ മുഹമ്മദ് പാഷ, ടി.പി കുഞ്ഞബ്ദുല്ല ഹാജി, ബി.യു അബ്ദുല്ല, ജാഫർ എരിയാൽ, അബ്ദുല്ല മാദേരി,സെഡ് എ മൊഗ്രാൽ, കെ.എം ബഷീർ, അബ്ദുൽ റഹ്മാൻ ബന്തിയോട്, സലാം പാലക്കി, കെ.എം അബുൽ റഹ്മാൻ ,ബഷീർ പാക്യാര, ഹസ്സൻ നെക്കര, ഗഫൂർ എരിയാൽ, മുഹമ്മദ് കുഞ്ഞി എരിയാൽ, ഫിറോസ് കടവത്ത്, നൂർ മുഹമ്മദ്,അബ്ദുൽ റഹ്മാൻ കണ്ടത്താട്, ബദറുദ്ദീൻ കണ്ടത്തിൽ, അബ്ദുല്ല ഹാജി ബംബ്രാ ണ, ഹമീദ് ആരിക്കാടി അസീസ് കീഴൂർ, ഹസ്സൻ പതികുന്നിൽ പ്രസംഗിച്ചു.
കെ.ഇ.എ. ബക്കർ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഖാദർ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു.
