കേരള പോലീസ് പാസ്; എല്ലാവർക്കും പാസില്ല, പാസിന് അപേക്ഷിക്കുന്നവർ ഇവയൊക്കെ ശ്രദ്ധിക്കണം

  • Post category:news
  • Reading time:1 min read
You are currently viewing കേരള പോലീസ് പാസ്; എല്ലാവർക്കും പാസില്ല, പാസിന് അപേക്ഷിക്കുന്നവർ ഇവയൊക്കെ ശ്രദ്ധിക്കണം

ലോക്ക് ഡൌണ്‍ കാലത്ത് പുറത്ത് ഇറങ്ങാനായി കേളാ പോലീസിന്‍റെ ഓണ്‍ ലൈന്‍ പാസ്സ് സംവിധാനം നിലവില്‍ വന്നു. ശ്രദ്ധിക്കണം എല്ലാവര്‍ക്കുമല്ല പാസ്സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിന്തിര ഘട്ടത്തില്‍ മാത്രമെ പാസ്സ് ഉപയോഗിച്ച്‌ പുറത്ത് പോകാനാവൂ.. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യസര്‍വ്വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്.

ഇവര്‍ക്കുവേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ ഈ വെബ്‌സൈറ്റില്‍ നിന്നുതന്നെ പാസ് ഡൗണ്‍ലോഡ് ചെയ്യാം. വാക്‌സിനേഷന് പോകുന്നവര്‍ക്കും അത്യാവശ്യസാധനങ്ങള്‍ വാങ്ങാനായി തൊട്ടടുത്തുളള കടകളില്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതി. അതിന്‍റെ മാതൃകയും ഈ വെബ്‌സൈറ്റില്‍ ലഭിക്കും. ഈ മാതൃകയില്‍ വെളളപേപ്പറില്‍ സത്യവാങ്മൂലം തയ്യാറാക്കാം.

വ്യാജമാണോ ആവശ്യം എന്നത് കൃത്യമായി പോലീസ് പരിശോധിക്കും. അത് കൊണ്ട് തന്നെ പോലീസിനെ കബളിപ്പിച്ച്‌ പാസ്സുമായി പോകാം എന്ന് കരുതണ്ട. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും രണ്ട് മാസ്ക്കുകള്‍ ധരിക്കണം.

0Shares