
കാസര്‍കോട്: ന്യൂനപക്ഷ ആനുപാതം എടുത്തുകളഞ്ഞ കോടതി വിധിയുടെ പാശ്ചാതലത്തില്‍ ഗവണ്‍മെന്റ് അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്തിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ ജനപ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് കാസര്‍കോട് തുടക്കമായി.
അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുമായി കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, വൈസ് പ്രസിഡന്റ് സുലൈമാന്‍ കരിവള്ളൂര്‍,സെക്രട്ടറി കന്തല്‍ സൂപ്പി മദനി എന്നിവര്‍ ചര്‍ച്ച നടത്തി.

സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം സമൂഹത്തിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നടപ്പാക്കിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള പദ്ധതികള്‍ കോടതി വിധിയിലൂടെ തടസ്സപ്പെട്ട സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് ഗവണ്‍മെന്റ് മുന്‍കൈ എടുക്കണമെന്നും നേതാക്കള്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിൽ മറ്റു . എം.എല്‍.എമാരുമായും രാഷ്ട്രീയ നേതാക്കളുമായും നേതാക്കള്‍ ചര്‍ച്ച തുടരും. സ്കോളർഷിപ്പ് അടക്കമുള്ള വിഷയത്തിൽ സമവായമുണ്ടാക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.
