
ഉദുമ/ കാസർകോട്: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഷാനവാസ് പാദൂറിനെ കേരളാ മുസ്ലിം ജമാഅത്ത് അനുമോദിച്ചു. കുണിയ താജുല്‍ ഉലമ സെന്ററില്‍ നടന്ന സുന്നി സംഘടനകളുടെ ഉദുമ സോണ്‍ സംയുക്ത കണ്‍വെന്‍ഷനില്‍ മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡന്റ് സയ്യിദ് കെ. പി. എസ് തങ്ങള്‍ ബേക്കല്‍ ഷാളണിയിച്ചു.

ജില്ലാ ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉപഹാരം നല്‍കി. ജില്ലാ സെക്രട്ടറി സി. എല്‍ ഹമീദ് സോണ്‍ എസ്. വൈസ് എസ് പ്രസിഡന്റ് ബി. കെ അഹമ്മദ് മൗലവി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് സഖാഫി തലേക്കുന്ന്,എസ്. എം എ സെക്രട്ടറി അബ്ദുറഹ്മാന്‍ ബാഖവി, എസ്. എസ്. എഫ് ഡിവിഷന്‍ പ്രസിഡന്റ് മന്‍സൂര്‍ കൈനോത്ത് എന്നിവര്‍ പ്രസംഗിച്ചു. ഹസൈനാര്‍ സഖാഫി കുണിയ സ്വാഗതം പറഞ്ഞു.
