
കാസർകോട് : തെരഞ്ഞെടുത്ത പ്രതിനിധികൾക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ് റിവൈവൽ ചെമനാട് സുന്നി സെൻ്ററിൽ സമാപിച്ചു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിൻ്റെ അവകാശ സംരക്ഷണത്തിന് മുസ്‌ലിം ജമാഅത്ത് രംഗത്തിറങ്ങും. ഹിജാബ് അടക്കമുള്ള സമകാലീന വിഷയങ്ങൾ ഭരണ ഘടന ഉറപ്പ് നൽകുന്ന വിശ്വാസ സ്വാതന്ത്രത്തിനകത്തുനിന്നും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. സാമൂഹ്യ തിന്മകൾക്കെതിരെ മഹല്ല് തലത്തിൽ ബോധവത്കരണവും ശക്തമാക്കും.
മുസൽ മദനി തലക്കിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ചടങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി. പി സെയ്തലവി ചെങ്ങര വിഷയാവതരണം നടത്തി. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സുലൈമാൻ കരിവെള്ളൂർ, കന്തൽ സൂപ്പി മദനി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

സയ്യിദ് പി. എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ, സയ്യിദ് ഇമ്പിച്ചി തങ്ങൾ ആദൂർ, അബ്ദുൽ ഖാദർ സഅദി കൊല്ലമ്പാടി അബ്ദുൽ ഹകീം ഹാജി കളനാട്, യൂസുഫ് മദനി ചെറുവത്തൂർ, ബഷീർ പുളിക്കൂർ, സി. എൽ ഹമീദ്, മദനി ഹമീദ് ഹാജി, കെ. എച്ച് അബ്ദുല്ല മാസ്റ്റർ, വി.സി അബ്ദുല്ല, സഅദി അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മുഹ്‌യദ്ദീൻ സഖാഫി ബോൾമാർ , ഇബ്രാഹിം സഖാഫി കർണൂർ, അബ്ബാസ് സഖാഫി ചേരൂർ, .കെ അബുബക്കർ കൊട്ടിയാടി, മുഹമ്മദ് കുഞ്ഞി ഹാജി, ഹസൈനാർ സഖാഫി കുണിയ, അഷ്‌റഫ് കരിപ്പൊടി, എം. പി മുഹമ്മദ് ഹാജി മണ്ണംകുഴി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങൾ, സോൺ പ്രസിഡന്റ്, സെക്രട്ടറിമാർ, സി. സി ആർ, മെന്റർമാർ എന്നിവരാണ് ക്യാമ്പിൽ സംബന്ധിച്ചത്. ജില്ലയിലെ ഒമ്പത് സോണുകളിലും റിവൈവൽ ക്യാമ്പ് നടക്കും. റമളാൻ ക്യാമ്പയ്‌ൻ വിജയിപ്പിക്കാനും സാന്ത്വന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ക്യാംപിൽ തീരുമാനിച്ചു.
