കേരളീയം ധൂർത്തല്ല; കേരളത്തിൻ്റെ നിക്ഷേപമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കേരളീയം ധൂർത്തല്ല; കേരളത്തിൻ്റെ നിക്ഷേപമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളീയം പരിപാടി ധൂർത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ നിക്ഷേപമാണ് കേരളീയമെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരമായ പരിപാടിയായി കേരളീയത്തെ നിലനിർത്താൻ ആകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിന് കലാകാരന്മാർ പങ്കെടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളീയം ഒരു തരത്തിലും ധൂർത്ത് ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ നിയമസഭയിൽ പ്രതിഷേധ പ്ലക്കാർഡുകളുമായി രംഗത്തെത്തി.

ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷ പ്രതിഷേധം. നന്ദിപ്രമേയ ചർച്ചയ്ക്കാണ് തിങ്കളാഴ്‌ച നിയമസഭയിൽ തുടക്കമായിരിക്കുന്നത്.

നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കായി നിയമസഭ മൂന്ന് ദിവസമാണ് സമ്മേളിക്കുന്നത്. തിങ്കൾ മുതൽ ബുധനാഴ്‌ച വരെയാണ് നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച. നന്ദിപ്രമേയ ചർച്ചയ്ക്ക് ശേഷമുള്ള രണ്ട് ദിവസങ്ങൾ നിയമ നിർമാണത്തിന് ആയാണ് നീക്കിവച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് ആണ് സംസ്ഥാന ബജറ്റ്.

0Shares