
കെ റെയിലിനെതിരെ നടക്കുന്ന സമരത്തില്‍ ജനങ്ങളെ പൊലീസ് തല്ലിച്ചതയ്ക്കുകയാണെന്ന് എം.കെ മുനീര്‍ എം.എല്‍.എ. കെ റെയില്‍ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് ഇടയിലായിരുന്നു അദ്ദേഹം പരാമര്‍ശം. പലയിടത്തും പൊലീസ് അടിക്കുന്നത് സി.പി.എം പ്രവര്‍ത്തകരെയാണെന്നും തല്ലിച്ചതച്ച് കെ റെയില്‍ നടപ്പിലാക്കാമെന്ന് ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ ലോകത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമരം നടത്തുന്നവരെ ഇനിയും അടിക്കുമെന്ന് പറയാന്‍ കേരളം സി.പി.എമ്മിൻ്റെ ഗ്രാമമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് വന്നാലും കെ റെയില്‍ നടപ്പാക്കുമെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ പറഞ്ഞിരുന്നു.കെ റെയില്‍ നടപ്പാക്കുമെന്ന് ഇടതുപക്ഷം പ്രകടനപത്രികയില്‍ പറഞ്ഞതാണ്. അതിനുള്ള അംഗീകാരമാണ് ജനങ്ങള്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം നല്‍കിയത്. ഇനി പ്രതിപക്ഷത്തിൻ്റെ അംഗീകാരം വേണ്ടെന്നും ഷംസീര്‍ പറഞ്ഞു ഇതിന് മറുപടി പറയുകയായിരുന്നു മുനീർ.
