ഓൺലൈൻ റമ്മി നിയമവിരുദ്ധമാക്കി സംസ്ഥാന സർക്കാർ; കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി

  • Post category:news
  • Reading time:1 min read
You are currently viewing ഓൺലൈൻ റമ്മി നിയമവിരുദ്ധമാക്കി സംസ്ഥാന സർക്കാർ; കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി

ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ, പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിയതേയാടെയാണ് വിലക്ക് വീണത്.

ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കാൻ നിയമം വേണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി പോളി വടക്കൻ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചിരുന്നു. ഓൺലൈൻ റമ്മി കളി നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം ഇറക്കിയത്. ഹർജിയിൽ ബ്രാൻഡ് അംബാസഡർമാരായ വിരാട് കോഹ്ലി, തമന്ന, അജു വർഗീസ് എന്നിവർക്ക് ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. തിരുവനന്തപുരത്ത് ഓൺലൈനിൽ റമ്മി കളിച്ച് കടംകയറിയ യുവാവ് ആത്മഹത്യ ചെയ്തിരുന്നു.

0Shares