
നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതിഷേധിച്ചാണ് സൈബർ വാരിയേഴസ് പോലീസ് അക്കാഡമി വെബ്സൈറ്റ് ഹാക്ക് ചെയ്തത്.

സാധാരണക്കാരോടുള്ള സംസ്ഥാന പോലീസിന്റെ വേർതിരിവ് കാണിക്കുന്ന വിധമുള്ള ഇടപടലിനെതിരെ പ്രതിഷേധിച്ചാണ് സൈബർ വാരിയേഴ്സ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചു.
യാതൊരു മനസാക്ഷിയും കാണിക്കാതെ സ്വന്തം അച്ഛന്റെ മൃതദേഹം അടക്കുന്നതിനായി കുഴി വെട്ടുന്നതിനിടെ നെയ്യാറ്റികര പോലീസ് എസ്ഐ ഉപയോഗിക്കുന്ന വാക്ക് പ്രയോഗങ്ങൾ തികച്ചു ക്രൂരതയാണെന്നാണ് വാരിയേഴ്സ് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നത്.
