
ഇന്ന് കേരളത്തിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത് 8135 പേർക്ക്. ഇതിൽ 7013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത് എന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം 2828 പേർക്കാണ് ഇന്ന് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. ഇതോടെ, കേരളത്തിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നിട്ടുണ്ട്. രോഗത്തിന്‍റെ ഉറവിടം അറിയാത്തതായി ഇന്ന് 730 പേരാണുള്ളത്.

അതേപോലെ തന്നെ 29 പേർ കൂടി രോഗം മൂലം സംസ്ഥാനത്ത് മരണപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 105 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 59,157 സാംപിളുകളാണ് പരിശോധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യസ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പി.എസ്.സി വഴി 100 ദിവസത്തിനുള്ളിൽ 5000 നിയമനങ്ങൾ നടത്തും. എല്ലാ ഒഴിവുകളും പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. 18,600 പേർക്ക് സർക്കാർ, അർദ്ധസർക്കാർ മേഖലകളിൽ തൊഴിൽ നൽകും. മുഖ്യമന്ത്രി പറയുന്നു.
