
കാസർകോട്: ജില്ലയിലെ അണങ്കൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ജെ.പി കോളനി സ്വദേശി ജ്യോതിഷ് ഒന്നിലധികം കൊലക്കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജ്യോതിഷിനെ കാണതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്തുള്ള മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കാസര്‍കോട് ജനറൽല്‍ ആശുപത്രി മോര്‍ചറിയില്‍ നടത്തിയ പോസ്റ്റ് മോര്‍ടത്തിനുശേഷം മൃതദേഹം മൂന്നുമണിയോടെ ചെന്നിക്കര ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജ്യോതിഷിനെ ഗുണ്ടാ ലിസ്റ്റിൽപെടുത്തി ജില്ലാ പൊലീസ് കാപ്പ ചുമത്തിയിരുന്നു. 2008ല്‍ കാസര്‍കോട് നഗരത്തില്‍ നടന്ന മുഹമ്മദ് സിനാന്‍ വധക്കേസിലും 2011 ജനുവരി ഒമ്പതിന് രാത്രി ബന്ധുവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന റിഷാദിനെ കുത്തിക്കൊന്ന കേസിലും ജ്യോതിഷ് പ്രതിയാണ്.
2014ലാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സൈനുല്‍ ആബിദ് കൊല്ലപ്പെട്ടത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷിനെതിരെ ഗൂഢാലോചനക്കുറ്റവും നിലവിലുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി കുടുംബങ്ങളുടെ ശാപം നേടിയ ജീവിതം ചെറിയ പ്രായത്തിൽ തന്നെ സ്വയം ഇല്ലാതായപ്പോൾ ഒടുവിൽ രണ്ടു മക്കളെ അനാഥമാക്കി സ്വയം ഇല്ലാതാകുകയായിരുന്നു. ജ്യോതിഷിൻ്റെ മരണം കൊലക്കത്തി കയ്യിലേന്താൻ ഒരുങ്ങുന്ന ഓരോരോരുത്തർക്കുമുള്ള പാഠമായി മാറുകയാണ് ഇതിലൂടെ.
