
ഗൾഫിലായിരുന്ന യുവാവിനെ ഞായറാഴ്ച ഉച്ചയ്ക്ക് നാട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ക്രിമിനൽ സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ആശുപത്രിയിലെത്തിച്ച് സംഘം മുങ്ങിയതായി പോലീസ് പറയുന്നു. കാസർകോട് ജില്ലയിലെ കുമ്പള സ്റ്റേഷൻ പരിധിയിലെ മുഗുസ്വദേശിയാണ് യുവാവ് .
ഗൾഫുകാരനായ മുഗുവിലെ അബൂബകർ സിദ്ദീഖ്(32) ആണ് കൊലചെയ്യപ്പെട്ടത് എന്നാണ് വിവരം . ഇയാളുടെ രണ്ട്ബന്ധുക്കളെ പൈവളിഗെ സ്വദേശികളായ ചിലർ രണ്ട്ദിവസം മുൻപ് തട്ടിക്കൊണ്ടുപോയിരുന്നു എന്നും വിവരമുണ്ട്. ഇവരെ ബന്ദികളാക്കിയായിരുന്നു വിദേശത്തായിരുന്ന യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയത് എന്നാണ് കരുതപ്പെടുന്നത്.

സിദ്ദീഖിനെ രാത്രിയോടെയാണ്ഒരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ തന്നെ സംഘം വന്ന വാഹനത്തിൽ തന്നെ കടന്നു കളഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരം.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
