
കാസർകോട്: പ്ലസ് വൺ സീറ്റുകൾ അനുവദിക്കുന്നതിൽ കാസർകോടിനെ പ്രത്യേകം പരിഗണിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കാസർകോട് ജില്ലാ സമ്മേളനം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു .

ജില്ലാ സമ്മേളനം ദേശീയ പ്രസിഡൻ്റ് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു .സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നാഷണൽ സെക്രട്ടറി റിട്ട. എസ് .പി .കെ.വി.സതീശൻ
ലോക കേരളസഭാംഗം കബീർ സലാല, ഹർഷാദ് പൊവ്വൽ, അജിത്ത് കളനാട് എന്നിവർ സംസാരിച്ചു.

പിന്നാലെ ലോകമനുഷ്യാവകാശ ദിനാചരണ സമ്മേളനം ഡി.എൽ.എസ്.എ സെക്രട്ടറി സബ് ജഡ്ജ് എം.സുഹൈബ് ഉദ്ഘാടനം ചെയ്തു. കൊറോണ ഹെൽപ്പ് ഡസ്ക്ക് അംഗങ്ങളായിരുന്ന ഡി.വൈ.എസ്പിമാരായ ബാബു പെരിങ്ങേത്ത്, എം.എ മാത്യു, അബ്ദുൾ റഹീം, എസ് ഐ നളിനാക്ഷൻ, കാസർകോട് ജനമൈത്രി പോലിസ് ബീറ്റ് ഓഫിസർമാരായ മധു കാരക്കടവത്ത്, പ്രവീൺ എച്ച്. ആർ ,ഫയർ ഫോഴ്സ് ഓഫിസർ പ്രകാശ്, ജനറൽ ആശുപത്രി സൂപ്രണ്ട് രാജാറാം എന്നിവരെയും പതിനെട്ട് മറ്റ്അംഗ സംഘടനകളെയും
ഡി.വൈ.എസ്പി എൻ .പി .ബാലകൃഷ്ണൻ നായർ സ്നേഹോപഹാരം നൽകി ആദരിച്ചു.

അജീഷ് കാഞ്ഞങ്ങാട് (പ്രസിഡൻറ്), ഹർഷാദ് പൊവ്വൽ (സെക്രട്ടറി), ഹക്കീം പ്രിൻസ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

