കൊറോണ: കാസർകോട് ജില്ലയിൽ നിയന്ത്രണം ലംഘിച്ച് തുറന്ന 11 കടകള്‍ക്കെതിരെ കേസ്

  • Post category:local news / news
  • Reading time:1 min read
You are currently viewing കൊറോണ: കാസർകോട് ജില്ലയിൽ നിയന്ത്രണം ലംഘിച്ച് തുറന്ന 11 കടകള്‍ക്കെതിരെ കേസ്

കാസര്‍കോട്: കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജില്ലയിലെ കടകള്‍ തുറക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ച ഉടമകള്‍ക്കെതിരെ നടപടിയെടുത്ത് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു. നിര്‍ദ്ദേശം ലംഘിച്ച കടകള്‍ കളക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു. 11 പേര്‍ക്കെതിരെ ഐ.പി.സി.സെക്ഷന്‍ 269 പ്രകാരം പോലീസ് കേസെടുത്തു.

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാവു. അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ക്ക് ഇതില്‍ ഇളവുണ്ട്.

0Shares