
കാസർകോട് ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. എ.ആര്‍ കാമ്പിലെ ഗ്രേഡ് എസ് ഐ നാരായണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ബിജുമോന്‍ എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്.

ഈ പോലീസുകാർക്കെതിരെ വകുപ്പ് തല നടപടി എടുക്കാന്‍ ഉത്തരവായി. സംഭവം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് എ.ഡി.എം ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറി. ജില്ലയിൽ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉയര്‍ത്തിയ പതാകയാണ് തലകീഴായത്. അബദ്ധം മനസിലായത് മന്ത്രി സല്യൂട്ട് സ്വീകരിച്ചശേഷമാണ്. മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായത് ചൂണ്ടിക്കാട്ടിയത്. ഇതോടെ പതാക തിരിച്ചിറക്കി നേരെയാക്കി വീണ്ടും ഉയർത്തുകയായിരുന്നു.
