
കാസർകോട്: ജില്ലയിൽ കളക്ടറുടെ നേതൃത്യത്തിലുള്ള കോറോണ കോർ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പോലീസ് അധികാരികൾ കഴിഞ്ഞ ദിവസം മുതൽ ബേക്കറികളും ഹോട്ടലുകളും, അടക്കം മിക്കവാറും എല്ലാ കടകളും വൈകുന്നേരം 6 മണിക്ക് ശേഷം അടക്കണമെന്ന നിര്‍ദ്ദേശം വ്യാപാരികൾക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തിൽ ഒരു തീരുമാനം കോർ കമ്മിറ്റിയിൽ ഉണ്ടായിട്ടില്ല എന്ന് കാസർകോട് മെർച്ചൻട്ട്സ് അസോസിയേഷൻ പറയുന്നു. അതുകൊണ്ടുതന്നെ പോലീസ് നടപടി പുന:പരിശോധിക്കണമെന്ന ആവശ്യവുമായി അസോസിയേഷൻ രംഗത്തെത്തി.

ജില്ലയിലെ കഫേകളിലും ബേക്കറികളും മറ്റു സമാനവസ്തുക്കളും വിൽക്കുന്ന കടകളിലും വൈകുന്നേരം 6 മണിക്ക് ശേഷമുള്ള ജ്യൂസും, ചായ കോഫി, വിൽപന ഒഴിവാക്കണമെന്നാണ് കോർ കമ്മിറ്റി തീരുമാനം .കോർ കമ്മിറ്റിയുടെ പ്രസ്തുത തീരുമാനം അംഗീകരിക്കാൻ തങ്ങള്‍ തയ്യാറാണ് എന്നും കോർ കമ്മിറ്റി എടുക്കാത്ത തീരുമാനങ്ങൾ പറഞ്ഞ് കടകൾ അടപ്പിക്കുന്ന പോലീസ് നടപടി ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി കാസർകോട് മെർച്ചൻറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ. കെ മെയ്തീൻകുഞ്ഞി ജില്ലാ കളക്ടര്‍ക്ക് നിവേദനം നൽകി
