
കാസർകോട് ചക്കര ബസാറിൽ ഒരു ചെറുകിട വ്യാപാരിയായി വ്യാപാര രംഗത്തേക്ക് വന്ന എ.എം.എ.റഹീം ദീർഘകാലം കാസർകോടിന്‍റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്ത് പ്രവർത്തിച്ചതിനോടൊപ്പം തന്‍റെ സഹപ്രവർത്തകനായി വ്യാപാരി സംഘടനയ്ക്ക് വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങൾ ഒരിക്കലും മറക്കാനാവാത്തതാണെന്ന് കാസര്‍കോട് മർച്ചൻറ്സ് അസോസിയേഷൻ എ.കെ മൊയ്തീൻ കുഞ്ഞി

ജില്ലയിലെ മർച്ചൻറ് സ് അസോസിയേഷന്‍റെ ട്രഷററായി ദീർഘകാലം അദ്ദേഹം പ്രവർത്തിക്കുകയും അതോടൊപ്പം മർച്ചൻറ് വെൽഫയർ സൊസൈറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുമുണ്ട്. കാസര്‍കോട് വ്യാപാര ഭവൻ നിർമ്മാണ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് മുതൽ പൂർത്തിയാവുന്നത് വരെ ഏത് പ്രതിസന്ധിയിലും തന്നെ സഹായിച്ച സഹപ്രവർത്തകനാണെന്നും മൊയ്തീൻ കുഞ്ഞി ഓര്‍മ്മിക്കുന്നു.
പഴയ കാല ചക്കര ബസാർ ചൂടി, പായ വ്യാപാര കേന്ദ്രമായിരുന്നു. എന്നാൽ കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് ചക്കര ബസാറിനെ എലക്ട്രോണിക്ക് മാർക്കറ്റാക്കി മാറ്റിയതിനു പിന്നിലുള്ള എ.എം.എ.റഹീമിന്‍റെ പ്രവർത്തനവും, ദീർഘവീക്ഷണവും ഏവരും പ്രശംസിക്കുന്നതാണ്. വ്യാപാര രംഗത്തെ .കരുത്തനായ എ.എം.എ റഹീം നമ്മെ വിട്ടു പിരിഞ്ഞ് 9 വർഷങ്ങൾ കഴിഞ്ഞെങ്കിലും ജില്ലയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തും വ്യാപാര മേഖലയിലും ഉണ്ടായ വിടവ് ഇന്നും നികത്താൻ സാധിക്കാത്തതാണെന്നും .
അദ്ദേഹത്തിന്‍റെ പരലോക ജീവിതം സ്വർഗ്ഗീയമാക്കി സർവ്വശക്തൻ അനുഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും എ.കെ മൊയ്തീൻ കുഞ്ഞി പറഞ്ഞു.
