
കാസർകോട് തലപ്പാടിയിലെ അതിർത്തിയിൽ മെഡിക്കൽ സംഘം പരിശോധിച്ച് അനുമതി നൽകിയ രോഗിക്ക് മംഗലാപുരത്തെ സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതായി പരാതി. ഇവര്‍ ആശുപത്രിയിൽ ഒന്നര മണിക്കൂർ കാത്തിരുന്നിട്ടും ഡോക്ടർ പരിശോധിച്ചില്ലെന്നാണ് ആരോപണം. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും കേസുകള്‍ക്കും ശേഷം കാസര്‍കോട്ടെ തലപ്പാടി അതിര്‍ത്തി വഴി 16 ദിവസത്തിന് ശേഷമാണ് കേരളത്തില്‍ നിന്നുള്ള രോഗിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് ഇന്നുച്ചയോടെയാണ് കടത്തിവിട്ടത്.

കാസർകോട് തളങ്കര സ്വദേശിനി തസ്ലീമയേയാണ് ഇത്തരത്തില്‍ കേരളത്തില്‍ നിന്നും അടിയന്തര ചികിത്സ ആവശ്യമുള്ളവരെ തലപ്പാടി വഴി കടത്തിവിടാന്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയായതിന് ആദ്യമായിമംഗളൂരുവിലേക്ക് കടത്തിവിട്ടത്. ഇരു സംസ്ഥാനങ്ങളും പ്രത്യേകം തയ്യാറാക്കിയ മാര്‍ഗ രേഖ അനുസരിച്ച് പരിശോധിച്ച ശേഷം രോഗിയെ കടത്തിവിടുകയായിരുന്നു.
