ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ ഇതുവരെ 1193 പേരെ അറസ്റ്റ് ചെയ്തു

  • Post category:local news / news
  • Reading time:1 min read
You are currently viewing ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ ഇതുവരെ 1193 പേരെ അറസ്റ്റ് ചെയ്തു

കാസർകോട്: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഇന്നലെ 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം 1, കുമ്പള 2, കാസര്‍കോട് 1, വിദ്യാനഗര്‍ 3, ആദൂര്‍ 2, ബേഡകം 2, മേല്‍പ്പറമ്പ 3, അമ്പലത്തറ1, നീലേശ്വരം1, ചന്തേര 3, ചീമേനി 1, വെള്ളരിക്കുണ്ട് 2, ചിറ്റാരിക്കാല്‍ 1, രാജപുരം 3, ഹോസ്‌നുര്‍ഗ് 1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

വിവിധ കേസുകളിലായി 49 പേരെ അറസ്റ്റ് ചെയ്തു. 16 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 726 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 1193 പേരെ അറസ്റ്റ് ചെയ്തു. 439 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

0Shares