കരുതലോടെ കാസര്‍കോട്: അതിഥി തൊഴിലാളികളെ യാത്രയാക്കി

  • Post category:local news / news
  • Reading time:2 mins read
You are currently viewing കരുതലോടെ കാസര്‍കോട്: അതിഥി തൊഴിലാളികളെ യാത്രയാക്കി

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 1053 അതിഥി തൊഴിലാളികളുമായി ഝാര്‍ഖണ്ഡിലേക്ക് ഒരു ട്രെയിന്‍ കാഞ്ഞങ്ങാട് നിന്ന് യാത്രയായി. കരുതലോടെ കാസര്‍കോട് അവരെ യാത്രയാക്കി. പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നിന്നുമുള്ള നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഓരോ അതിഥി തൊഴിലാളികളേയും ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകുവാനുള്ള താല്‍പര്യം അറിഞ്ഞ ശേഷം താല്‍പര്യം അറിയിച്ച ആളുകളുടെ ലിസ്റ്റ് ജില്ലാ തലത്തിലേക്ക് കൈമാറി. കഴിഞ്ഞ ദിവസം രാത്രിയോടെ അന്തിമ ലിസ്റ്റ് തയ്യാറായി.

1270 പേരുടെ ലിസ്റ്റാണ് തയ്യാറായത്. അതില്‍ 1249 പേരാണ് നാട്ടിലേക്ക് യാത്രയാവാന്‍ സന്നദ്ധരായിരുന്നത്. എന്നാല്‍ 1053 പേരാണ് യാത്രയ്ക്ക് തയാറായി ഇന്നലെ കാഞ്ഞങ്ങാട് എത്തിയത്. ഉച്ചയ്ക്ക് 12 ഓടെ പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചു വരുത്തി.കോവിഡ് പരിശോധന നടത്തി നോണ്‍ കോവിഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കി. ശേഷം ട്രെയ്ന്‍ ടിക്കറ്റും, അന്‍പതു രൂപ ഭക്ഷണപ്പൊതിക്കുമായി തൊഴിലാളികളില്‍ നിന്നും ഈടാക്കി. പരിശോധനാ സമയത്ത് അവര്‍ക്കുള്ള ഭക്ഷണം സൗജന്യമായി നല്‍കി.

ഉച്ചയോടെ കെ.എസ്.ആര്‍.ടി.സി ബസില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചു. നേരത്തേ തയ്യാറാക്കിയിരുന്ന ചപ്പാത്തി, കറി, വെള്ളം അടങ്ങിയ ഭക്ഷണപ്പൊതി വിതരണം ചെയ്തു. ശേഷം രാത്രി 8.15ന് കരുതലോടെ അതിഥി തൊഴിലാളികളെ യാത്രയാക്കി. 1053 പേര്‍ യാത്രയായി. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ട്രെയ്‌നിന് പച്ചക്കൊടി കാട്ടി.

പരപ്പ ബ്ലോക്കില്‍ നിന്ന് 118 പേര്‍ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി

ബുധനാഴ്ച പരപ്പ ബ്ലോക്കില്‍ നിന്ന് 117 അതിഥി തൊഴിലാളികളാണ് ഝാര്‍ഖണ്ഡിലേക്ക് യാത്രയായത്.കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ നിന്ന് 36 പേരും ബളാല്‍ പഞ്ചായത്തില്‍ നിന്ന് 51 പേരും, വെസ്റ്റ് എളേരിയില്‍ നിന്ന് 16 പേരും കള്ളാറില്‍ നിന്ന് നാല് പേരും പനത്തടിയില്‍ നിന്ന് രണ്ടു പേരുമാണ് സ്വദേശത്തേക്ക് മടങ്ങിയത്. ഓരോ പഞ്ചായത്തിലെയും പ്രധാന ടൗണുകളില്‍ പ്രത്യേകം സജ്ജമാക്കിയ കെ.എസ്.ആര്‍.ടി.സി ബസുകളെത്തി ഇവരെ കയറ്റി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു.

ഇതിനായി രണ്ട് ബസുകളാണ് തയ്യാറാക്കിയത്. രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകളും വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തു നിന്നാണ് പുറപ്പെട്ടത്. പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലുള്ളവരെ പഞ്ചായത്തുകള്‍ തന്നെ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ ഓടയംചാല്‍ വരെ എത്തിച്ചിരുന്നു. അവിചെ നിന്ന് കെ എസ്.ആര്‍.ടി.സി.ബസില്‍ ഇവരും റെയില്‍വെ സ്റ്റേഷനിലേക്ക് യാത്രയായി. അതാത് പി എച്ച് സി കളില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇവരെ റെയില്‍വേസ്റ്റേഷനിലെത്തിച്ചത്.

0Shares