
കാസര്‍കോട്: ജില്ലയില്‍ ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും സേവനവും കരാറുകാര്‍ ഉറപ്പു വരുത്തണം. സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കാത്ത കരാറുകാര്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന കോവിഡ് 19 അവലോകന യോഗത്തില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ നിര്‍ദ്ദേശം നല്‍കി. ഇത്തരം പരാതികളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ കേസ്സെടുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം.

തുടര്‍ന്ന് ഇത് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിര്‍ദ്ദേശം ലംഘിക്കുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ഐ. ജി വിജയ സാഖറെ അറിയിച്ചു.കരാറുകാര്‍ക്ക് കീഴിലല്ലാത്ത അതിഥി തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്യാനുള്ള നടപടി വേഗത്തിലാക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി.
സപ്ലൈക്കോയില്‍ സ്‌റ്റോക്കില്ലാത്ത ആട്ട, റവ, കടല തുടങ്ങിയവ ലോക്കല്‍ പര്‍ച്ചേസിങ് നടത്തി അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റില്‍ ലഭ്യമാക്കും. ഇതിന് കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതിഥി തൊഴിലാളികള്‍ക്ക് മില്‍മ വഴി പാല്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
