രാജ്യതലസ്ഥാനം കർഷകന്‍റെ കയ്യിൽ; പ്രതിഷേധമിരമ്പി നാടെങ്ങും കർഷകരുടെ പരേഡ്; കാസര്‍കോട് കർഷകപരേഡും പൊതുയോഗവും സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing രാജ്യതലസ്ഥാനം  കർഷകന്‍റെ കയ്യിൽ; പ്രതിഷേധമിരമ്പി നാടെങ്ങും കർഷകരുടെ പരേഡ്; കാസര്‍കോട് കർഷകപരേഡും പൊതുയോഗവും സംഘടിപ്പിച്ചു

കുറ്റിക്കോൽ /കാസർകോട്: കേന്ദ്ര സർക്കാറിന്‍റെ കർഷകദ്രോഹ നയങ്ങൾക്കെതിരെയും കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ഡെൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് നാടെങ്ങും കർഷക പരേഡ്. റിപ്പബ്ലിക്ക് ദിനത്തിൽ രാജ വ്യാപകമായി നടക്കുന്ന കർഷക പരേഡിന്‍റെ ഭാഗമായി കേരള കർഷകസംഘം കുറ്റിക്കോൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകപരേഡും പൊതുയോഗവും സംഘടിപ്പിച്ചു. എൻ.ആർ.ഇ.ജി ബേഡകം ഏരിയാ സെക്രട്ടറി പി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.

എ.മാധവൻ അധ്യക്ഷനായി. സി.പി.എം കുറ്റിക്കോൽ ലോക്കൽ സെക്രട്ടറി ടി.ബാലൻ, കർഷക സംഘം ബേഡകം ഏരിയാ ട്രഷറർ ബി.ചാത്തുക്കുട്ടി, കർഷക തൊഴിലാളി യൂണിയൻ കുറ്റിക്കോൽ മേഖലാ സെക്രട്ടറി എം.ആർ.സുകുമാരൻ, മഹിളാ അസോസിയേഷൻ ബേഡകം ഏരിയാ പ്രസിഡണ്ട് കെ.ടി രാഗിണി, ഡി.വൈ.എഫ്.ഐ കുറ്റിക്കോൽ മേഖലാ സെക്രട്ടറി നിവേദ് എന്നിവർ സംസാരിച്ചു.കർഷക സംഘം കുറ്റിക്കോൽ മേഖലാ സെക്രട്ടറി ജി.രാജേഷ് ബാബു സ്വാഗതം പറഞ്ഞു.

കർഷക സംഘം ബേത്തൂർപാറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക പരേഡ് സി.പി.എം ബേഡകം ഏരിയാ കമ്മിറ്റിയംഗവും ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എ.മാധവൻ ഉദ്ഘാടനം ചെയ്തു.

0Shares