മദ്യക്കടത്ത് പിടികൂടാന്‍ എക്‌സൈസ് വകുപ്പ് : കാസര്‍കോട് 90 ലിറ്റര്‍ വാഷും 5.76 കര്‍ണ്ണാടക മദ്യവും എട്ട് ലിറ്റര്‍ വിദേശ മദ്യവും പിടികൂടി

  • Post category:news
  • Reading time:1 min read
You are currently viewing മദ്യക്കടത്ത് പിടികൂടാന്‍ എക്‌സൈസ് വകുപ്പ് : കാസര്‍കോട്  90 ലിറ്റര്‍ വാഷും 5.76  കര്‍ണ്ണാടക മദ്യവും എട്ട് ലിറ്റര്‍ വിദേശ മദ്യവും  പിടികൂടി

കാസർകോട്: ലോക് ഡോണ്‍ കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് നടത്തുന്ന മദ്യക്കടത്ത് പിടികൂടാന്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 90 ലിറ്റര്‍ വാഷും 5.76 കര്‍ണ്ണാടക മദ്യവും എട്ട് ലിറ്റര്‍ ചാരായവും പിടികൂടി. കാസര്‍കോട് താലൂക്കില്‍ ബന്തടുക്ക വില്ലേജില്‍ ദര്‍ബടുക്കയില്‍ നിന്ന് 90 ലിറ്റര്‍ വാഷ് പിടികൂടി.

എച്ച്. ചുക്രന്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു. മഞ്ചേശ്വരം താലൂക്കില്‍ ഏന്മകജെ വില്ലേജില്‍ പെര്‍ളയില്‍ നിന്ന് 5.76 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. പ്രകാശ് റാവു എന്നയാല്‍ക്കെതിരെ കേസെടുത്തു. മധുര്‍ വില്ലേജില്‍ ഉദയഗിരി, വെള്ളരിക്കുണ്ട് താലൂക്കില്‍ ചിറ്റാരിക്കാല്‍ വില്ലേജില്‍ കമ്പല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എട്ട് ലിറ്റര്‍ വിദേശ മദ്യം പിടികൂടി.ടി.എന്‍ കുട്ടപ്പന്‍, കെ. രാജു എന്നിവര്‍ക്കെതിരെയും കേസെടുത്തു.

0Shares