നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; കാസർകോട് ജില്ലയിൽ ഓരോ മണ്ഡലത്തിലും അഞ്ച് വീതം മൈതാനങ്ങള്‍ അനുവദിച്ച് ഉത്തരവിട്ട്‌ കളക്ടര്‍

  • Post category:local news
  • Reading time:1 min read
You are currently viewing നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം;  കാസർകോട് ജില്ലയിൽ ഓരോ മണ്ഡലത്തിലും അഞ്ച് വീതം മൈതാനങ്ങള്‍ അനുവദിച്ച് ഉത്തരവിട്ട്‌ കളക്ടര്‍

നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും അഞ്ച് വീതം മൈതാനങ്ങള്‍ നിശ്ചയിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

മഞ്ചേശ്വരം: മന്നംകുഴി ഗ്രൗണ്ട്, ജി.എച്ച്.എസ്.എസ് പൈവളികെ നഗര്‍ സ്‌കൂള്‍ ഗ്രൗണ്ട്, എസ്.എന്‍.എച്ച്.എസ് പെര്‍ള സ്‌കൂള്‍ ഗ്രൗണ്ട്, ജി.എച്ച്.എസ്.എസ്. വിദ്യാവര്‍ധക മിയാപദവ് മൈതാനം , സെന്റ് ജോസഫ് സ്‌കൂള്‍ മജീര്‍ പള്ള മൈതാനം .

കാസര്‍കോട്: താളിപ്പടപ്പ് ഗ്രൗണ്ട് അടുക്കത്ത് വയല്‍, ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ട് ചെര്‍ക്കള, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് ബദിയഡുക്ക, ഷിരിബാഗിലു സ്‌കൂള്‍ ഗ്രൗണ്ട് ഉളിയത്തടുക്ക, ജി.എച്ച്.എസ് എസ് ഗ്രൗണ്ട് ബെള്ളൂര്‍.

ഉദുമ: ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ട്, കുറ്റിക്കോല്‍ , ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ട് കുണ്ടംകുഴി, മുളിയാര്‍ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് ബോവിക്കാനം, ജി.എച്ച്.എസ് എസ് പെരിയ ഗ്രൗണ്ട്, ജി.എച്ച്.എസ് എസ് ഗ്രൗണ്ട് ഉദുമ.

കാഞ്ഞങ്ങാട്: മാന്തോപ്പ് മൈതാനം, പുതിയകോട്ട, മാവുങ്കാല്‍ മില്‍മ പ്ലാന്റിനു സമീപമുള്ള മൈതാനം, ചോയ്യംകോട് ജംഗ്ഷനു സമീപമുള്ള മൈതാനം, വില്ലേജ് ഓഫീസിനു സമീപമുള്ള മൈതാനം പരപ്പ, അട്ടേങ്ങാനം മിനി സ്റ്റേഡിയം തട്ടുമ്മല്‍.

തൃക്കരിപ്പൂര്‍: പഞ്ചായത്ത് ഗ്രൗണ്ട് കാലിക്കടവ്, തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുളള മൈതാനം, പഞ്ചായത്ത് ഓഫീസിനു സമീപമുള്ള മൈതാനം, ചീമേനി, രാജാസ് എച്ച്.എസ്.എസ് മൈതാനം നീലേശ്വരം, സെന്റ് തോമസ് ഹൈസ്‌കൂള്‍ മൈതാനം തോമാപുരം എന്നിവയാണത്.

വരണാധികാരികള്‍ സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന പ്രകാരം മൈതാനം മുന്‍ഗണനാടിസ്ഥാനത്തില്‍ അനുവദിച്ചു നല്‍കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.

0Shares