വാക്‌സിൻ ചലഞ്ച്: കാസർകോട് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

  • Post category:local news
  • Reading time:1 min read
You are currently viewing വാക്‌സിൻ ചലഞ്ച്: കാസർകോട് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

കാസർകോട് ജില്ലാ പഞ്ചായത്ത് വാക്‌സിൻ ചലഞ്ചിന്‍റെ ഭാഗമായി 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ജില്ലാ പഞ്ചായത്ത് മെമ്പർമാർ ഒരു മാസത്തെ ഓണറേറിയവും നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.

മെയ് ഒന്നു മുതൽ കിടപ്പു രോഗികൾക്ക് വീട്ടിലെത്തി കോവിഡ് വാക്‌സിൻ നൽകുന്ന പദ്ധതി ജില്ലാ ആരോഗ്യ വിഭാഗം, ദേശീയ ആരോഗ്യ ദൗത്യം എന്നിവരുമായി ചേർന്ന് ജില്ലാ പഞ്ചായത്ത് നടപ്പാക്കും. തുടർന്ന് അംഗ പരിമിതർക്കും ഭിന്നശേഷിക്കാർക്കും വാക്‌സിൻ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും.

0Shares